Sports

ഭീമന്മാര്‍ തീര്‍ത്ത റണ്‍മല പുഷ്പം പോലെ കയറി കര്‍ണാടക

മുംബൈക്കെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം

പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുകള്‍ അപൂര്‍വമാണ്. ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ – കര്‍ണാടക മത്സരത്തില്‍ പിറന്നത് 765 റണ്‍സും ഏഴ് വിക്കറ്റുമാണ്. 100 തികച്ച് എറിയേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്. 22 ബോളുകള്‍ മാത്രം ബാക്കി നില്‍ക്കെ 382 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് കര്‍ണാടക ശ്രദ്ധേയമായി.

നിലവിലെ ഏറ്റവും മികച്ച ടീമും മുഷ്താഖ് അലി ട്രോഫിയിലെ ചാമ്പ്യന്‍മാരുമായ മുംബൈക്കെതിരെയാണ് ഈ വിജയം എന്നത് മറ്റൊരു പ്രത്യേകത.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍്‌സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കര്‍ണാടക 46.2 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യം കണ്ടു.

അസാദ്യമായ ബാറഖ്‌റഇംഗ് പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ശ്രേയസ് അയ്യറിന്റെ 55 പന്തിലെ സെഞ്ച്വറിയായിരുന്നും മുംബൈയുടെ മികച്ച പ്രകടനമെങ്കില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ ശ്രീജിത്തിന്റെ 101 പന്തിലെ 150 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് കര്‍ണാടകക്ക് തുണയായത്. 80 റണ്‍സാണ് അയ്യര്‍ ബൗണ്ടറിയിലൂടെ നേടിയതെങ്കില്‍ ശ്രീജിത്ത് 20 ഫോറും നാല് സിക്‌സറുമടക്കം 104 റണ്‍സും ബൗണ്ടറി അടിച്ച് നേടി.

66 പന്തില്‍ നിന്ന് 82 റണ്‍സുമായി കെ അനീഷ്, അമ്പത് പന്തില്‍ നിന്ന് 65 റണ്‍സെടുത്ത പ്രവീണ്‍ ദുബെ, 48 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാള്‍ എന്നിവര്‍ കര്‍ണാടകയെ വിജയ തീരത്തെത്തിച്ചു.

Related Articles

Back to top button
error: Content is protected !!