ബിഗ് ടിക്കറ്റ്: കര്‍ണാടക സ്വദേശിക്ക് 10 ലക്ഷം ദിര്‍ഹം
ദുബൈ: കാല്‍ നൂറ്റാണ്ടായി ദുബൈയില്‍ ജോലി ചെയിതിരുന്ന കര്‍ണാടക സ്വദേശിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു. 60 കാരനായ സുന്ദര്‍ മാറക്കാല എന്ന ജോലിയില്‍നിന്നു വിരമിച്ച വ്യക്തിക്കാണ് ബിഗ് ടിക്കറ്റ് ഇ-മില്ല്യണയര്‍ ഡ്രോയില്‍ 10 ലക്ഷം ലഭിച്ചിരിക്കുന്നത്. 2021വരെയും ഇദ്ദേഹം ദുബൈയിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ശീലമുള്ള വ്യക്തിയാണ് സുന്ദര്‍ എന്നും ഇപ്പോള്‍ ഇദ്ദേഹം തന്റെ ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം കര്‍ണാടകയിലാണ് കഴിയുന്നതെന്നും ബിഗ് ടിക്കറ്റിന്റെ സംഘാടകര്‍ അറിയിച്ചു.
ജോലിയില്‍ കഴിഞ്ഞിരുന്ന കാലത്ത് സഹപ്രവര്‍ത്തകരെല്ലാം ഒരു അനുഷ്ഠാനംപോലെ ടിക്കറ്റ് എടുക്കുമായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ചിട്ടും പതിവ് മാറ്റിയില്ല. കുറച്ചുകാലമായി തനിച്ചാണ് ഇദ്ദേഹം ഭാഗ്യംപരീക്ഷിച്ചുകൊണ്ടിരുന്നത്, ഇത്തവണ അത് കൈവിട്ടില്ല. പണത്തിന്റെ ഒരു ഭാഗം തന്റെ സഹോദരിയുടെ കുടുംബത്തിന് നല്‍കുമെന്ന് പറഞ്ഞ ഭാഗ്യശാലി ബാക്കിയുള്ളത് എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും പ്രതികരിച്ചു.