Kerala

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകും; തെരച്ചിൽ നിർത്തിവെച്ചുവെന്നത് രാഷ്ട്രീയ ആരോപണം: മന്ത്രി വാസവൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്‌കാര ചടങ്ങിന്റെ ചെലവിന് 50,000 രൂപ നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്ന് തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നത്

ഇന്ന് വൈകുന്നേരം തന്നെ ബിന്ദുവിന്റെ വീട്ടിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണ്. ഹിറ്റാച്ചി കൊണ്ടുവരണമെന്ന് പറഞ്ഞത് താനാണ്. യന്ത്രം അകത്തേക്ക് കൊണ്ടുപോകാൻ അൽപ്പം പ്രയാസം നേരിട്ടു. സംഭവം അറിഞ്ഞയുടൻ സ്ഥലത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു

മെഡിക്കൽ കോളേജിലെ മൊത്തത്തിൽ ആക്ഷേപിക്കാൻ ശ്രമം നടക്കുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തോട് ആശയവിനിമയം നടത്തിയിരുന്നു. പ്രക്ഷോഭക്കാർ ഷോ കാണിച്ച് ആളെ കൂട്ടുകയായിരുന്നു. സൂപ്രണ്ട് പറഞ്ഞത് ഫയർ ഫോഴ്‌സ് നൽകിയ വിവരമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിമാർ പറഞ്ഞതെന്നും വിഎൻ വാസവൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!