Kerala

പഴയ ചിന്ത മാറ്റി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ പിന്തുണച്ച് സി പി ഐ

പാലക്കാട് തിരഞ്ഞെുപ്പ് മാറ്റിയതിനെ പിന്തുണച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: ബി ജെ പിയുമായി അസ്വാരസ്യം പ്രകടമാക്കിയ സന്ദീപ് വാര്യരെ സി പി ഐയിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സമാനമായ ക്ഷണം സി പി എം നടത്തിയതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായപ്രകടനം.

ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാം. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ല. എല്ലാം ചീത്തപ്പണത്തിന്റെ ആള്‍ക്കാരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ കേട്ടില്ല. ഇപ്പോളത് ഏതോ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേള്‍ക്കുന്നു. ഇലക്ഷന്‍ കമ്മീഷന് ഇഷ്ടപ്പെട്ട പാര്‍ട്ടി അതാണെങ്കില്‍ നല്ലതല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!