National

നാളെയും മറ്റന്നാളും സഭയില്‍ നിന്ന് പോകരുത്; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബി ജെ പിയും കോണ്‍ഗ്രസും

നിര്‍ണായക ദിവസങ്ങള്‍ എന്ന പാര്‍ട്ടികള്‍

നിര്‍ണായകമായ ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുന്ന നാളെയും മറ്റന്നാളും നടക്കുന്നതിനാല്‍ എല്ലാ ലോക്സഭാ അംഗങ്ങളും സഭയില്‍ ഉണ്ടാകണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും. ഇത് സംബന്ധമായി അംഗങ്ങള്‍ക്ക് വിപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഇരു പാര്‍ട്ടികളും.

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷിക ദിനം ഡിസംബര്‍ 13 വെള്ളിയാഴ്ചയും ഡിസംബര്‍ 14 ശനിയാഴ്ചയും ലോക്സഭയില്‍ നടക്കുമെന്ന് എല്ലാ ബി ജെ പി അംഗങ്ങളെയും ഇതിനാല്‍ അറിയിക്കുന്നു. അതിനാല്‍, രണ്ട് ദിവസവും (അതായത് ഡിസംബര്‍ 13 വെള്ളിയാഴ്ചയും ഡിസംബര്‍ 4 ശനിയാഴ്ചയും) സഭയില്‍ ക്രിയാത്മകമായി ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുക,’ ബി ജെ പിയുടെ വിപ്പില്‍ പറയുന്നു.

ലോക്സഭയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്നാണ് വിവരം. ഡിസംബര്‍ 16 ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു.

ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഭ പ്രവര്‍ത്തിപ്പിക്കണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. താന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!