National

ബിജെപിയാണ് ഭാവി; ഡൽഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്റണി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. മുന്നോട്ടു പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണമെന്ന സന്ദേശമാണ് ഈ ജനവിധി. ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്നതാണ് ഡൽഹി നൽകുന്ന സന്ദേശം

കേന്ദ്ര സർക്കാരിനുള്ള വിശ്വാസം നിർണായകമായെന്നും അനിൽ ആന്റണി പറഞ്ഞു. ആം ആദ്മി പാർട്ടിക്ക് ശക്തി കേന്ദ്രങ്ങളിൽ പോലും കാലിടറിയെന്നും അനിൽ ആന്റണി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ് പറഞ്ഞു

നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേറ്റത്. പാർട്ടിയുടെ മുഖമായ അരവിന്ദ് കെജ്രിവാൾ സഹിതം തോറ്റിരുന്നു.

Related Articles

Back to top button
error: Content is protected !!