National

ആഘോഷമാരംഭിച്ച് ബിജെപി; മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി അധ്യക്ഷൻ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയമുറപ്പിച്ച ബിജെപി ആഘോഷം ആരംഭിച്ചു. നിലവിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം പിന്നിട്ട ബിജെപി 45 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. കനത്ത തിരിച്ചടിയാണ് ആം ആദ്മി പാർട്ടിക്ക് സംഭവിച്ചത്

അരവിന്ദ് കെജ്രിവാളും അതിഷി മെർലനെയും അടക്കമുള്ള ആപ്പിന്റെ നേതാക്കൾ പരാജയഭീതിയിലാണ്. വിജയം ഉറപ്പിച്ച ബിജെപി പ്രവർത്തകരും നേതാക്കളും രാജ്യതലസ്ഥാനത്ത് ആഘോഷം ആരംഭിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്

അതേസമയം ഡൽഹിയിൽ മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച് ദേവ അറിയിച്ചു. ഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും വീരേന്ദ്ര പറഞ്ഞു

Related Articles

Back to top button
error: Content is protected !!