27 വർഷത്തിന് ശേഷം ഡൽഹി ഭരിക്കാൻ ബിജെപി; തിരിച്ചടി നേരിട്ട് ആപ്, തകർന്നടിഞ്ഞ് കോൺഗ്രസ്
![](https://metrojournalonline.com/wp-content/uploads/2025/02/bjp-1-780x470.avif)
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വിജയമുറപ്പിച്ച് മുന്നേറുന്നു. നീണ്ട 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. വിജയമുറപ്പിച്ചതോടെ ബിജെപി നേതാക്കൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ അറിയിച്ചു
പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ വിജയാഘോഷം നടത്തുകയാണ്. നിലവിലെ ഫലസൂചനകൾ പ്രകാരം 46 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 24 സീറ്റുകളിൽ മാത്രമാണ് ആംആദ്മി പാർട്ടിക്ക് ലീഡ് ചെയ്യാനാകുന്നത്
അതേസമയം കോൺഗ്രസ് തകർന്ന് തരിപ്പണമാകുന്നതും കാണുന്നുണ്ട്. ഒരു സീറ്റിൽ പോലും കോൺഗ്രസിന് ലീഡ് പിടിക്കാൻ സാധിച്ചിട്ടില്ല. 70 അംഗ നിയമസഭയിൽ 36 സീറ്റുകളിൽ വിജയിച്ചാൽ അധികാരം നേടാം. നിലവിൽ കേവലഭൂരിപക്ഷത്തിനും മുകളിലാണ് ബിജെപിയുടെ ലീഡ് നില.