World

പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്‌ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ സ്‌ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനമുണ്ടായത്.

സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോൾ സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകർക്കുകയായിരുന്നു. പത്ത് സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ബിഎൽഎ അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!