World
യെമനിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 68 പേർ മരിച്ചു, 74 പേരെ കാണാതായി

യെമൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 68 പേർ മരിച്ചു. എത്യോപ്യൻ അഭയാർഥികളുമായി നീങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 154 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 74 പേരെ കാണാതായി
തെക്കൻ പ്രവിശ്യയായ അബ്യാനിലാണ് ബോട്ട് മറിഞ്ഞത്. 10 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാർ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാർഗമാണ് യെമൻ
54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയിൽ നിന്ന് കണ്ടെടുത്തതായും 14 പേരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ കൊണ്ടുപോയതായും അധികൃതർ അറിയിച്ചു. സമീപ മാസങ്ങളിൽ യെമനിലുണ്ടായ ബോട്ടപകടങ്ങളിൽ നൂറുകണക്കിനാളുകളാണ് മരിച്ചത്.