ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ
ഒപ്പിടാതെ ബോബി
നടി ഹണിറോസ് നല്‍കിയ കേസില്‍ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. തനിക്കൊപ്പം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനാകാന്‍ തയാറാകാത്തത്.
വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉള്ളത്. ആറുദിവസമായി കാക്കനാട് ജയിലിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകീട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.