Kerala

ഹണിറോസിന്റെ പരാതിയില്‍ പ്രതികരണവുമായി ബോച്ചെ; ആ സമയത്ത് ഹണി പരാതിയൊന്നും പറഞ്ഞിരുന്നില്ല

തെറ്റായ ഉദ്ദേശ്യത്തോടെ താന്‍ പെരുമാറിയിട്ടില്ലെന്നും ബോചെ

തുടര്‍ച്ചയായി ലൈംഗിക ചുവയോടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് വ്യവസായി ബോച്ചെയെന്ന ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനോട് ഒരിക്കലും തെറ്റായ ഉദ്ദേശത്തോടെ താന്‍ പെരുമാറിയിട്ടില്ലെന്നും ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹണിയെ ആഭരണങ്ങള്‍ അണിയിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്റുകളായി വളച്ചൊടിക്കുകയാണ്. ബോബി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീല അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസ് തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ബോബി ചെമ്മണ്ണൂരിനോട് പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കാന്‍ പറഞ്ഞ ഹണി റോസ് താന്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു എന്നാണ് അറിയിച്ചത്.ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹണി റോസിനുള്ള പിന്തുണ കൂടുകയാണ്.

Related Articles

Back to top button
error: Content is protected !!