National

ഛത്തിസ്ഗഢിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ

ഛത്തിസ്ഗഢിൽ കാണാതായ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രാദേശിക റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലാണ് സംഭവം

എൻഡിടിവിക്കടക്കം റിപ്പോർട്ട് ചെയ്തിരുന്ന മുകേഷ് ചന്ദ്രകറിനെ ജനുവരി 1 മുതലാണ് കാണാതായത്. കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

കരാറുകാരന്റെ ബന്ധു വിളിച്ചതിന് പിന്നാലെ മുകേഷ് ഇയാളെ കാണാനായി പോയതാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

Related Articles

Back to top button
error: Content is protected !!