National

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷണശ്രമത്തിനിടെ കുത്തേറ്റു; ശരീരത്തിൽ ആറ് പരുക്കുകൾ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.

വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. പ്രതിയെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ താരത്തിന് കുത്തേറ്റതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!