Kerala
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമാന രീതിയിൽ വഞ്ചിയൂർ കോടതിയിൽ നേരത്തെയും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം മൂന്നാഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.
തലസ്ഥാനത്ത് അടുത്തിടെയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പതിവാകുകയാണ്. അടുത്തിടെ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും അടക്കം ബോംബ് ഭീഷണി വന്നിരുന്നു. കൂടാതെ തലസ്ഥാനത്തെ ഹോട്ടലുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു.