Kerala
തൃശ്ശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

തൃശ്ശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആർഡിഒ ഓഫീസിലെ മെയിലിലേക്കാണ് ബോംബ് ഭീഷണി വന്നത്.
ഭീഷണി സന്ദേശം ലഭിച്ചതോടെ പോലീസ് പരിശോധന ആരംഭിച്ചു. 12.30ന് സ്‌ഫോടനം നടക്കുമെന്നായിരുന്നു മെയിലിലെ ഭീഷണി. ബാരിക്കേഡ് വെച്ച് പോലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പോലീസ് പരിശോധന നടക്കുന്നതായാണ് റിപ്പോർട്ട്.