Kerala
തിരുവനന്തപുരത്ത് ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്ക്വാഡും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഫോർട്ട് മാനറിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. മനുഷ്യ ബോംബ് വഴി തകർക്കുമെന്നായിരുന്നു സന്ദേശം.
പൊലീസും ബോംബ് സ്ക്വാഡും ഹോട്ടലിൽ പരിശോധന നടത്തുന്നു. എല്ലാ മുറികളും സംഘം പരിശോധിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജ സന്ദേശമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.