National

വീണ്ടും ബോംബ് ഭീഷണി; അടിയന്തരാവസ്ഥ

ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലാന്‍ഡിംഗിന് ഒരു മണിക്കൂര്‍ മുമ്പ് പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പൈലറ്റുമാരുടെ സിഗ്‌നലായി വിമാനം ‘സ്‌ക്വാക്കിംഗ് 7700’ പുറപ്പെടുവിച്ചു.

എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 രാവിലെ 7:05 ന് മുംബൈയില്‍ നിന്ന് കിഴക്കന്‍ ഇംഗ്ലണ്ടിലേക്ക് പറന്നപ്പോഴായിരുന്നു ബോംബ് ഭീഷണിയും അടിയന്തരാവസ്ഥയും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുവരുന്ന ബോംബ് ഭീഷണികളുടെ പരമ്പരയ്ക്ക് പിന്നാലെയാണ് ഇന്നത്തെ സംഭവം.

കഴിഞ്ഞ ദിവസം വിസ്താര , എയര്‍ ഇന്ത്യ, ആകാശ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് വിസ്താര ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. വ്യാഴാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിനും സോഷ്യല്‍ മീഡിയയില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. അതുപോലെ, ഒക്ടോബര്‍ 14 ന് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡിംഗ് ചെയ്യാന്‍ നിര്‍ബന്ധിതരായി. അതേ ദിവസം തന്നെ മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്കും മുംബൈയിലേക്കുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു.

‘ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് സമീപകാലത്ത് ഉണ്ടായ ബോംബ് ഭീഷണികളെ ശക്തമായി അപലപിക്കുന്നെവെന്നും ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത്തരം നടപടികള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കിഞ്ജരാപ്പു അധ്യക്ഷനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതി വ്യക്തമാക്കി.

Related Articles

Back to top button