വ്യാജ ബോംബ് ഭീഷണി തുടരുന്നു; ഒന്നും ചെയ്യാനാകാതെ അധികൃതര്‍
ഇന്ന് മാത്രം തടസ്സപ്പെട്ടത് 25 സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യംവെച്ചുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുമ്പോഴും ഒന്നും ചെയ്യാനാകാതെ അന്താളിച്ചു നില്‍ക്കുകയാണ് അധികൃതരും കേന്ദ്ര മന്ത്രാലയങ്ങളും. വ്യക്തിപരമായ വിഷയങ്ങള്‍ക്കാണ് പലരും ഭീഷണി മുഴക്കുന്നത്. എങ്കിലും വ്യാജ ഭീഷണികള്‍ക്കിടെ യഥാര്‍ഥ ഭീഷണികള്‍ വരുമെന്ന ഭീതിയും വിമാന കമ്പനികള്‍ക്കും അധികൃതര്‍ക്കുമുണ്ട്.
അതുകൊണ്ട് തന്നെ ഇന്ന് മാത്രം 25 വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ അടക്കമുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്.
ഭീഷണയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും ശക്തമായ നടപടികളും തുടരുന്നുണ്ടെങ്കിലും ഭീഷണികള്‍ക്ക് പഞ്ഞമില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്‍ഡിഗോയുടെ മുംബൈ – ഇസ്താംബുള്‍ വിമാനവും, ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്കുവിമാന സര്‍വീസുമാണ് തടസ്സപ്പെട്ടത്.