ബോഗയ്ൻവില്ല ഒടിടി റിലീസ് പ്രഖ്യാപിച്ചു; സ്ട്രീമിംഗ് സോണി ലിവിൽ
അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ബോഗയ്ൻവില്ല ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബർ 13 മുതൽ സോണി ലിവ് പ്ലാറ്റ്ഫോമിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ൻവില്ല .
ഒക്ടോബർ 17ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 36.70 കോടി ആണ്. തിയറ്റർ റിലീസ് കഴിഞ്ഞ് 57 ദിനങ്ങൾക്കിപ്പുറമാണ് ഒടിടിയിൽ എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
11 വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി തിരിച്ചെത്തിയ ചിത്രം കൂടിയായതിനാൽ ബോഗയ്ൻവില്ല ഏറെ ശ്രദ്ധ നേടിയിരുന്നു. അമൽ നീരദിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ആദ്യ ചിത്രവും ഇതാണ്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.