Kerala

തെരുവ് നായയെ കണ്ട് പേടിച്ചോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു

സംഭവം കണ്ണൂരില്‍; നാലാം വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ തെരുവ്നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്.

െൈവകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുഹമ്മദ് ഫസല്‍ വീണത്. മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറ ഉണ്ടായിരുന്നില്ല.

കുട്ടികള്‍ പല വഴിക്ക് ഓടിയതിനാല്‍ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തൂവക്കുന്ന് ഗവ.എല്‍.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഫസല്‍.

 

Related Articles

Back to top button
error: Content is protected !!