അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണം, പെപ്‌സിയും കെഎഫ്‌സിയും വാങ്ങരുത്: ബാബാ രാംദേവ്

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനിടെ യോഗ ട്രെയ്‌നർ ബാബ രാംദേവ്. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണമായി ബഹിഷ്‌കരിക്കണമെന്ന് യോഗ പരിശീലകൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയും അധികമായി പ്രഖ്യാപിച്ച 25 ശതമാനവും കൂട്ടി 50 ശതമാനം തീരുവ ആക്കിയതിന് പിന്നാലെയാണ് രാംദേവിന്റെ പ്രതികരണം
ഇത് രാഷ്ട്രീയ ഗുണ്ടായിസവും ഏകാധിപത്യവുമാമ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെ ഇന്ത്യൻ പൗരൻമാർ ശക്തമായി എതിർക്കണം. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണമായും ബഹിഷ്‌കരിക്കണമെന്നും ബാബാ രാംദേവ് ആഹ്വാനം ചെയ്തു
പെപ്‌സി, കൊക്കക്കോള, സബ് വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. ഇങ്ങനെ സംഭവിച്ചാൽ അമേരിക്കയിൽ പ്രതിസന്ധികളുണ്ടാകും. ഒടുവിൽ ട്രംപിന് ഈ തീരുവകൾ പിൻവലിക്കേണ്ടി വരുമെന്നും രാംദേവ് പറഞ്ഞു