Kerala

ബ്രൂവറി പദ്ധതി: ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്ന് വിഡി സതീശൻ

എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. മദ്യനിർമാണശാല നിർമിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് മദ്യനിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്

സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐഒസി അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കും മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു. കമ്പനിയും എക്‌സൈസ് മന്ത്രിയുമായി ഡീൽ നടന്നുവെന്നും സതീശൻ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!