ബ്രിട്ടീഷ് പര്യവേക്ഷക ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പുതുവര്‍ഷ ദിനമായ ഇന്ന് തുക്കമാവും
റിയാദ്: ബ്രിട്ടീഷ് പര്യവേക്ഷകയും ടെലിവിഷന്‍ അവതാരകയുമായ ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് തുടക്കമാവും. സഊദിയുടെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക് 2,500 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കാനാണ് 61 കാരിയായ ആലിസ് പദ്ധതിയിടുന്നതെന്ന് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി.
ഒട്ടകങ്ങള്‍ക്കും പ്രാദേശികരായ ഗൈഡുകളും ഇവരെ അനുഗമിക്കുന്നുണ്ട്. സഊദിയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെയും മരുപ്പച്ചകളെയും പര്‍വതങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അടുത്തറിയാനാണ് ഈ യാത്ര.
രാജ്യത്തെ സ്ത്രീകളുടെ പദവിയും രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിനായി സഊദി നല്‍കുന്ന പ്രധാന്യവുമെല്ലാം യാത്രയില്‍ ആലിസ് മോറിസ് അടുത്തറിയുമെന്നും പ്രസ് ഏജന്‍സി വ്യക്തമാക്കി.
‘കഴിഞ്ഞ 45 വര്‍ഷമായി അറബി ഭാഷയെക്കുറിച്ചും മധ്യപൂര്‍വ ദേശത്തെക്കുറിച്ചും ഞാന്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴാണ് അറേബ്യയുടെ ഹൃദയത്തിലേക്ക് ഇറങ്ങാന്‍ അവസരം കിട്ടിയത്. ഒരു സ്ത്രീ പര്യവേക്ഷക എന്ന നിലയില്‍ സഊദിയിലെ സ്ത്രീകളെ അടുത്തറിയാനും അവരുടെ കഥകള്‍ കേള്‍ക്കാനും സയമം ചെലവിടും. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മേഖലകളാണ് യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എ്‌ന്റെ കണ്ടെത്തലുകള്‍ റെക്കാര്‍ഡ് ചെയ്ത സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മരുഭൂമി വളരെ പരുക്കനായ ഒരു യജമാനത്തി ആണെന്നതിനാല്‍ അത് എന്നെ പല പുതിയ പാഠങ്ങളും യാത്രയ്ക്കിടെ പഠിപ്പിക്കുമെന്ന് ഉറപ്പാണ്’. യാത്രയുടെ അവസാന ഒരുക്കങ്ങള്‍ക്കിടെ അവര്‍ പറഞ്ഞു.