സാങ്കേതിക തകരാറുകൾ പരിഹരിച്ചു; തിരികെ പറക്കാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടീഷ് നേവി മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം തിരികെ പറക്കും. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാംഗറിലാണ് യുദ്ധ വിമാനമുള്ളത്
തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് നാവികസേനാ ടെക്‌നിക്കൽ ടീമിലെയും വിമാന നിർമാണ കമ്പനിയിലെയും 24 അംഗ സംഘം ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവർ യൂണിറ്റിന്റെയും തകരാർ പരിഹരിച്ചു. എൻജിൻ ക്ഷമത പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്
ജൂൺ 14നാണ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അഭ്യാസ പറക്കലിനിടെ സാങ്കേതിക തകരാർ വരികയും തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവാഹിനി കപ്പലിൽ നിന്നും പറയുന്നയർന്ന വിമാനമാണിത്.