National

ബജറ്റ് അവതരണം ആരംഭിച്ചു; കുംഭമേള ദുരന്തമുന്നയിച്ച് ലോക്‌സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. രാവിലെ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റിലേക്ക് എത്തിയത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്.

അതേസമയം ബജറ്റ് അവതരണത്തിന് മുമ്പ് പ്രതിപക്ഷം ലോക്‌സഭയിൽ ബഹളം വെച്ചു. കുംഭമേള ദുരന്തമുയർത്തിയാണ് പ്രതിപക്ഷത്തിന്റെ ബഹളം. ബജറ്റ് അവതരണം നടക്കുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യം. മധ്യവർഗത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!