National
തമിഴ്‌നാട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു, മുപ്പതിലേറെ പേർക്ക് പരുക്ക്
തമിഴ്‌നാട്ടിലെ റാണിപ്പെട്ടിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ലോറി ഡ്രൈവറടക്കം നാല് പേരാണ് മരിച്ചത്. മുപ്പതിലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു
മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു
നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.