Kerala
ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് വീണു; മരിച്ചവരുടെ എണ്ണം 51 ആയി
![](https://metrojournalonline.com/wp-content/uploads/2025/02/acc-3-780x470.avif)
ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51 ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എൽ റാഞ്ചോ എന്ന ഗ്രാമത്തിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് വരികയായിരുന്ന ബസ് കാറിനെ ഇടിച്ച ശേഷമാണ് കൊക്കയിലേക്ക് വീണത്.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാർ തെറിച്ചുവീണു. ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂർണമായും തകർന്ന നിലയിലാണ്.
മരിച്ചവരിൽ 36 പേർ പുരുഷൻമാരും 15 സ്ത്രീകളുമാണ്. പാലത്തിൽ നിന്ന് 20 മീറ്ററിലധികം താഴ്ചയിലേക്കാണ് ബസ് പതിച്ചത്.