Kerala

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായതായി സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധികബാധ്യതയുണ്ടായി. പൊതുവിപണിയേക്കാൾ മൂന്നിരട്ടി കൂടുതൽ പണം നൽകി പിപിഇ കിറ്റ് വാങ്ങി.

2020 മാർച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടി. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുവെന്നും സിഎജി വെളിപ്പെടുത്തി.

സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകി. പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി വ്യക്തമാക്കി. നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!