Kerala
അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം

ഇടുക്കി അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം. അടിമാലി വിവേകാനന്ദനഗർ സ്വദേശി ഉഷ സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ചികിത്സ കഴിഞ്ഞെത്തിയ ഉഷയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയാണ് മോഷണം നടത്തിയത്. ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപയും മോഷ്ടിച്ചു.
ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.