ഇനിയും സഹിക്കാനാകില്ല, ഭാര്യയും പിതാവും പീഡിപ്പിക്കുന്നു; ആത്മഹത്യ ചെയ്ത കഫേ ഉടമയുടെ വീഡിയോ പുറത്ത്
ഡൽഹിയിലെ കഫെ ഉടമ പുനീത് ഖുറാന ആത്മഹത്യ ചെയ്തത് ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നെന്ന് വിവരം. മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിലാണ് 40കാരനായ പുനീത് ഭാര്യ മണിക പഹ്വയും ഭാര്യാ പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചതുമായി വെളിപ്പെടുത്തിയത്
കഴിഞ്ഞ ദിവസമാണ് മോഡൽ ടൗൺ പ്രദേശത്ത് പുനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പര സമ്മതത്തോടെ ആരംഭിച്ച വിവാഹമോചന നടപടികൾ ഭാര്യയുമായും ഭാര്യ പിതാവുമായും കടുത്ത തർക്കത്തിലേക്ക് വഴിമാറിയെന്നാണ് പുനീത് പറയുന്നത്.
ചെയ്യാൻ കഴിയുന്നതിലേറെ അവർ ആവശ്യപ്പെടുകയാണ്. ഇനിയും 10 ലക്ഷം രൂപ കൂടി കൂടി ചോദിക്കുന്നു. അതെനിക്ക് നൽകാൻ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മർദം താങ്ങാനാകില്ല. ഞാൻ ആത്മഹത്യ ചെയ്യുകയാണെന്ന് പുനീത് വീഡിയോയിൽ പറയുന്നു.