Kerala
കണ്ണൂർ മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്
കണ്ണൂർ മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബീനയുടെ ഭർത്താവ് ബെന്നി, മകൻ ആൽബിൻ അടക്കം മൂന്ന് പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു. നൂറ ഫാത്തിമയെന്ന കുട്ടിയാണ് മരിച്ചത്. നൂറയുടെ പിതാവ് ഉനൈസ്, മാതാവ് റെയ്ഹാനത്ത് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. നൂറയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം
പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. രാവിലെ 9 മണിയോടെ പൊമ്പ്ര കൂട്ടിലക്കടവിലാണ് സംഭവം.