വടകര: കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം.
രാത്രി 7 മണിയോടെയാണ് കണ്ണൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാര്‍ കത്തിനശിച്ചത്. മലപ്പുറം സ്വദേശി ഹാരിസും 4 അംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഹാരിസിന്റേതായിരുന്നു കാര്‍.
മാഹി ബൈപ്പാസില്‍ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാര്‍ ദേശീയപാതയില്‍ എസ് കോര്ട്ടിനായ് നിര്‍ത്തിയിട്ട വടകര പൊലീസിന്റ ശ്രദ്ധയില്‍ പെടുകയും കാര്പൊലീസ് കൈകാട്ടി നിര്ത്തിക്കുകയുണ്ടായി. ഇതിനിടെ കാറിന് ചുവടെതീ കണ്ടു. ഉടനെ യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ പടരുകയും കാര്‍ കത്തിനശിക്കുകയുമായിരുന്നു. ചോമ്പാല പൊലീസും വടകര അഗ്നിരക്ഷ സേനയും ചേര്‍ന്ന് തീയണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.