Kerala
പെട്രോളടിച്ച ശേഷം മുന്നോട്ടെടുത്ത കാറിന് നിയന്ത്രണം നഷ്ടമായി; പമ്പിലെ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

അരൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. അരൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിലാണ് അപകടം.
പമ്പിൽ നിന്ന് പെട്രോൾ നിറച്ച ശേഷം മുന്നോട്ടെടുത്ത കാറിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പമ്പിലെ ബൂത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇവിടെ നിൽക്കുകയായിരുന്ന രണ്ട് ജീവനക്കാർക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു.
പമ്പ് ജീവനക്കാരായ അരൂർ തൈക്കാട്ടുശ്ശേരി സ്വദേശി നൈസി(40), നേപ്പാൾ സ്വദേശി ദുർഗഗിരിജ(42) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ദുർഗഗിരിജയുടെ തലയ്ക്കാണ് പരുക്കേറ്റത്. വാരിയെല്ലുകൾ ഒടിയുകയും ചെയ്തു.