Kerala
എഡിജിപി അജിത് കുമാറിനെതിരായ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാൽ രണ്ട് മാസം കൂടി സമയമാണ് വിജിലൻസ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലൻസ് അന്വേഷണം.
മാർച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എഡിജിപിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്ത് അല്ലെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു
ആറ് മാസമായിരുന്നു വിജിലൻസിന് നൽകിയ അന്വേഷണ കാലപരിധി. അജിക് കുമാറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന സൂചനകളായിരുന്നു നേരത്തെ വന്നിരുന്നത്.