Kerala

വിഎസിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകക്കെിതരെ കേസ്. എറണാകുളം ഏലൂർ സ്വദേശി വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഡിവൈഎഫ്‌ഐ നൽകിയ പരാതിയിലാണ് നടപടി

നേരത്തെ വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നൽകിയ പരാതിയിലായിരുന്നു നടപടി

കഴിഞ്ഞ ദിവസം വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട നഗരൂർ സ്വദേശിയും അധ്യാപകനുമായ വി അനൂപിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീർത്തും വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസാണ് ഇയാൾ പങ്കുവെച്ചത്‌

Related Articles

Back to top button
error: Content is protected !!