Kerala
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്
ഇൻസ്റ്റഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്

പാലക്കാട് : ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
ഇയാൾ ഇൻസ്റ്റഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.