Kerala
നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

ആലുവയിൽ മകളെ പുഴയിലേക്ക് എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയുമായി തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞ മൂഴിക്കുളം പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ എറിഞ്ഞ സ്ഥലവും എറിഞ്ഞ രീതിയും അമ്മ പോലീസിന് വിശദീകരിച്ചു
ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. നിരവധി പേരാണ് പാലത്തിന് സമീപം തടിച്ചുകൂടിയത്. പ്രതിയുടെ മുഖം മറച്ചതിനെതിരെ നാട്ടുകാർ പോലീസിനോട് കയർത്തു. നാട്ടുകാർ രോഷാകുലരായതോടെ തെളിവെടുപ്പ് പെട്ടെന്ന് പൂർത്തിയാക്കി പോലീസ് മടങ്ങി
കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടിക്കൊണ്ടുപോയ അങ്കണവാടി, ആലുവ മണപ്പുറം എന്നിവിടങ്ങളിലും പ്രതിയെ എത്തിക്കും. ഇവിടെയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം കുഞ്ഞ് പീഡനത്തിന് ഇരയായത് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി