Kerala

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ച കേസ്; മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയെ ഇഡി ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി

ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്‌ഐആറിൽ പറഞ്ഞിരുന്നത്.

2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമിച്ചു എന്ന് കണ്ടെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!