National
വീട്ടിൽ നോട്ടുകെട്ടുകൾ: ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്നൊഴിവാക്കി

വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്നൊഴിവാക്കി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു
ജസ്റ്റിസ് യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസുകൾ മറ്റ് ബെഞ്ചിന് വിടും. സംഭവസ്ഥലത്ത് നിന്ന് ഡൽഹി പോലീസ് പകർത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയ വീഡിയോകളും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടു
ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാ സേനാംഗങ്ങൾ തീ കെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജഡ്ജിയുടെ വീട്ടിൽ തീപിടിത്തമുണ്ടായതോടെയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. 15 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് വിവരം