National
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കി

ഉത്തർപ്രദേശിലെ ബലിയയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അയൽവാസികളായ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
ലൈംഗികമായി പീഡിപ്പിക്കുകയും കൊന്ന് കെട്ടിത്തൂക്കിയെന്നുമാണ് എഫ്ഐആർ. ഒരു വർഷം മുമ്പ് നടന്ന മറ്റൊരു പീഡനക്കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി.
ആ കേസിലെ പ്രതിയും നിലവിലെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രതിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിക്ക് നേരെ നിരന്തരം ഭീഷണി വന്നിരുന്നു.