Kerala
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ചരക്ക് ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ചരിത്രവിജയം നേടി 11 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായത്. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക്‌നാഥ് ഷിൻഡെ അവകാശവാദം ഉന്നയിച്ചതാണ് തടസ്സത്തിന് കാരണമായത്.
ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് ഷിൻഡെയെ അനുനയിപ്പിച്ചത്. പുതിയ സർക്കാരിൽ ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകണമെന്നതും ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശമായിരുന്നു.