Kerala

തൊടുപുഴയിൽ കണ്ടെത്തിയ 13കാരന് നേരെ അതിക്രമം; ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ പോക്‌സോ കേസ്

കൊച്ചി കടവന്ത്രയിൽ നിന്നും കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ പോക്‌സോ കേസ്. തൊടുപുഴ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് 13കാരനെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയപ്പോൾ കൈനോട്ടക്കാരൻ ശശികുമാറും ഒപ്പമുണ്ടായിരുന്നു

തൊടുപുഴയിൽ എത്തിയ കുട്ടിയെ ശശികുമാർ വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ വിളിച്ച് അറിയിച്ചതും ശശികമാറാണ്. തുടർന്നാണ് പോലീസും പിതാവും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്

സ്വകാര്യ സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നഗരത്തിൽ വ്യാപക തെരച്ചിൽ നടത്തി. ഇതിനിടെയാണ് ശശികുമാർ വിളിച്ച് കുട്ടി തൊടുപുഴയിലുണ്ടെന്ന് പറയുന്നത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!