World

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ വംശഹത്യക്ക് നേതൃത്വം നൽകുന്നു: ഷെയ്ക്ക് ഹസീന

അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ക്ക് ഹസീന സംസാരിച്ചത്. ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹസീന ഉയർത്തിയത്.

മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണ്. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ യൂനുസ് പരാജയപ്പെട്ടു. പിതാവ് മുജീബൂർ റഹ്മാനെ പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹ്നയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഹസീന ആരോപിച്ചു

പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റിൽ രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷം ഷെയ്ക്ക് ഹസീന നടത്തുന്ന ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്. സായുധരായ പ്രതിഷേധക്കാരെ ഗണഭനിലേക്ക് അയക്കുകയായിരുന്നുവെന്ന് ഹസീന ആരോപിച്ചു. ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ യൂനുസ് ആണ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഹസീന പറഞ്ഞു.

Related Articles

Back to top button
error: Content is protected !!