കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്; ബസ് പല തവണ മലക്കം മറിഞ്ഞു
ഒരു കുട്ടിയുടെ നില അതീവ ഗുരുതരം
കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈക്കിട്ട് നാല് മണിയോടെയുണ്ടായ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇറക്കത്തില്‍ നിന്ന് നിയന്ത്രണംവിട്ട ബസ് മൂന്ന് തവണം മലക്കം മറിയുന്നതിന്റെയും കുട്ടികള്‍ തെറിച്ചു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബസില്‍ ഉണ്ടായിരുന്നത് 15 കുട്ടികളായിരുന്നുവെന്നും ഒരു പെണ്‍കുട്ടി മരിച്ചിട്ടുണ്ടെന്നും സഹകരണ ആശുപത്രി വക്താവ് സുബിന്‍ വ്യക്തമാക്കി. ഒരു കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് കുട്ടികളുടെ നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുരുമാത്തൂീര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കണമെന്നും നാ്ട്ടുകാര്‍ അഭിപ്രായപ്പെട്ടു.