Kerala

ഇനി മുതൽ ഓൾ പാസ് വേണ്ടെന്ന് കേന്ദ്ര സർക്കാർ; വാർഷിക പരീക്ഷയിൽ തോറ്റാൽ അതേ ക്ലാസിലിരിക്കണം

സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിൽ ഭേദഗതി വരുത്തി. ഇതിനായി നോ ഡിറ്റൻഷൻ നയത്തിൽ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ ഓൾ പാസിന് കീഴിൽ വരില്ല. വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും

ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി വിലയിരുത്തും. അടുത്ത വർഷവും ഇതേ ക്ലാസിൽ തന്നെ ഇരിക്കേണ്ടി വരും. എന്നാൽ ഭേദഗതിക്കെതിരെ കേരളം രംഗത്തുവന്നു. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ പക്ഷത്ത് നിന്ന് മാത്രമേ കേരളം പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു

അഞ്ചിലെയും എട്ടിലെയും പൊതുപരീക്ഷ നടത്തി കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്നത് മാത്രമാണ് സംസ്ഥാനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഭാഗം കുട്ടികളെയും ചേർത്ത് പിടിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!