EducationNational

പഠിക്കാത്തവർക്ക് പണി വരുന്നു; ഓൾ പാസ് സമ്പ്രദായം അവസാനിക്കുന്നു; നിര്‍ണായക മാറ്റവുമായി കേന്ദ്രം

അഞ്ച്, എട്ട് ക്ലാസുകളിലെ നോ ഡിറ്റന്‍ഷന്‍ നയം മാറ്റി

പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും ജയിക്കുന്ന കാലം അവസാനിക്കുന്നു. എട്ടാം ക്ലാസ് വരയെുള്ള കുട്ടികള്‍ക്ക് ഓള്‍ പാസ് നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട നോ ഡിറ്റന്‍ഷന്‍ നയത്തിലാണ് മാറ്റം വരുത്താന്‍ തീരുമാനിച്ചത്.

1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ പാടില്ലെന്നായിരുന്നു ചട്ടം.

പുതിയ നയം അനുസരിച്ച് പഠിപ്പില്‍ മികവ് പുലര്‍ത്താത്ത കുട്ടികളെ അഞ്ച്, എട്ട് ക്ലാസുകളില്‍വെച്ച് പരാജയപ്പെടുത്താമെന്നും നിലവാരം ഉയരും വരെ ഈ രണ്ട് ക്ലാസ്സുകൡ നിന്നും പ്രൊമോഷന്‍ നല്‍കേണ്ടെന്നുമാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സൈനിക് സ്‌കൂള്‍, കേന്ദ്ര, നവോദ്യാല വിദ്യാലയങ്ങളിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. മൂവായിരം സ്‌കൂളുകളില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!