ചാലക്കുടി ബാങ്ക് കവർച്ച: പ്രതി പിടിയിൽ

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇപോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. കവർച്ച നടത്തിയ പണത്തിൽ നിന്ന് 5 ലക്ഷം രൂപ ഇയാൾ ചെലവഴിച്ചെന്നാണ് പോലീസ് പറയുന്നത്. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു
ഇക്കാര്യം തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറും റൂറൽ എസ്പി ബി. കൃഷ്ണകുമാർ സ്ഥിരീകരിച്ചു. കടബാധ്യത തീർക്കാനാണ് ഇയാൾ ബാങ്കിൽ നിന്ന് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീട്ടിൽ നിന്നാണ് പിടിക്കൂടിയത്.കവർച്ച നടത്തി മൂന്നാം ദിവസമാണ് ഇയാൾ പിടിയിലാകുന്നത്.കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്തേക്ക് പോയ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് പിടിക്കൂടിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യ്ത വരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ ഇയാൾ ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് എത്തിയത്. ക്യാഷ് കൗണ്ടർ കസേര ഉപയോഗിച്ച് തല്ലിതകർത്താണ് പണം മോഷ്ടിച്ചത്. കൗണ്ടറിൽ 45 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തത്. മൂന്നുമിനിറ്റിനുള്ളില്‍ മോഷ്ണം നടത്തി ഇയാൾ കടന്നുകളഞ്ഞത്.