
ദുബായ്: ക്രിക്കറ്റിലെ പാരമ്പര്യ ശത്രുക്കളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് മീനുകള്‍ക്കകം. ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് 23ന് ഇന്ത്യും പാക്കിസ്ഥാനും ഏറ്റുമുട്ടുക. ടിക്കറ്റുകള്‍ നേരത്തെ വിറ്റ് തീര്‍ന്നെങ്കിലും ഇന്നലെ വീണ്ടും ടിക്കറ്റ് വില്‍പ്പന നടത്തിയപ്പോഴാണ് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ടിക്കറ്റുകള്‍ കാലിയായത്.
താന്‍ ടിക്കറ്റ് എടുക്കാന്‍ മൊബൈലിലൂടെ ശ്രമിച്ചപ്പോള്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് പൂര്‍ണമായി വിറ്റ് തീര്‍ന്നതായി ബോധ്യപ്പെട്ടതായി അബുദാബിയിലെ താമസക്കാരിയായ അജന്ത വ്യക്തമാക്കി. ദുബായില്‍ താമസിക്കുന്ന തസ്‌നിയും ടിക്കറ്റിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വില്‍പ്പന ആരംഭിച്ച 10 മിനിട്ടിനകം വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോഴേക്കും ടിക്കറ്റുകള്‍ എല്ലാം വിറ്റ് തീര്‍ന്നതായി അവര്‍ അറിയിച്ചു.
മൂന്ന് ഗ്രൂപ്പ് മാച്ചുകള്‍ക്കുള്ള ഫസ്റ്റ് സെമി ഫൈനല്‍ ഉള്‍പ്പെടെ ഉള്ളവക്കുള്ള ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ സജ്ജമാക്കിയിരുന്നു. ഇതാണ് അതിവേഗം കാലിയായത്. അതേസമയം ഇന്ത്യയും ബംഗ്ലാദേശും മാറ്റുരയ്ക്കുന്ന ഫെബ്രുവരി 20നുള്ള കളിയുടെ ടിക്കറ്റുകള്‍ ഇഷ്ടംപോലെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.