
അബുദാബി: രാജ്യത്ത് ഇന്ന് പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും പുകമഞ്ഞിനും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു, തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമെല്ലാം അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും.
ഉള്‍നാടന്‍ പ്രദേശങ്ങളിലാവും പുകമഞ്ഞിനും മൂടല്‍മഞ്ഞിനും സാധ്യത. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോതില്‍ പ്രക്ഷുബ്ധമായിരിക്കും. ഇന്നലെ പൊതുവില്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തെ താപനില 19 ഡിഗ്രി സെല്‍ഷ്യസില്‍ 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. അബുദാബിയിലാണ് ഏറ്റവും കൂടിയ ചൂടായ 24 സെല്‍ഷ്യസ് ഇന്നലെ അനുഭവപ്പെട്ടത്. അബുദാബിയിലായിരുന്നു കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ. അബുദാബിയിലെ ചുരുങ്ങിയ താപനില 18 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നൂവെന്നും അധികൃതര്‍ വ്യക്തമാക്കി.